രാമേട്ടന്‍.. (കഥ )
രാമേട്ടന്‍ , എഴുപത്തിയഞ്ചിനോടടുത്ത് പ്രായം കണ്ടാലത്രയൊന്നും തോന്നില്ല. പോതുപരിപാടികളിലും കല്യാണ ചടങ്ങുകളിലും ഇന്നും നിറസാന്നിധ്യം. യവ്വനത്തെ തേടുന്നത് പോലെ വെറുതെ തന്റെ കഷണ്ടി തലയില്‍ മുടിനാരുകള്‍ക്ക് വേണ്ടി പരതും. വെളുത്ത ഖാദി ജുബ്ബയും ഒറ്റമുണ്ടും വേഷം. സുസ്മേര വദനന്‍ ലോകം ഇടിഞ്ഞു വീണാല്‍ പോലും രാമേട്ടന്‍ ചിരി മുഖത്ത് നിന്നും മറയില്ല.
ഞങ്ങളുടെ നാട്ടിലെ ഓരോ കല്യാണത്തിനും രാമേട്ടനാണ് നടത്തിപ്പുകാരന്‍, സദ്യയുടെ ദേഹണ്ടം തൊട്ടു പെണ്ണിന് താലികെട്ടല്‍ ചടങ്ങ് വരെ ഓരോന്നിനും രാമേട്ടന്‍ കര്‍മ്മിയായി മുന്നിലുണ്ടാവും. അതുപോലെ മരണവീട്ടിലെ ആദ്യാവസാനക്കരനായും രാമേട്ടന്‍ ഉണ്ടാവും. ഒരു ദിവസം എന്റെ മകള്‍ എന്നോട് ചോദിച്ചു.. "ഇവിടെ എല്ലാ കല്യാണങ്ങളും നടത്തിച്ചു കൊടുക്കുന്നത് ഈ മുത്തച്ഛനാണല്ലേ? എന്റെ കല്യാണവും ഈ മുത്തച്ഛന്‍ തന്നെയാണോ നടത്തി തരുക?"
ചിരിയാണെനിക്ക് വന്നതെങ്കിലും അവളു പറഞ്ഞതിലും കാര്യമുണ്ട്. കാരണം ഈ രാമേട്ടന്‍ ഇനിയുമൊരുപാട് കാലം ജീവിക്കുമെന്നെനിക്കുറപ്പുണ്ട്. കാരണം അത്രയ്ക്ക് ആരോഗ്യവാനാണയാള്‍ .
ഏതു തിരക്കിനിടയിലും രാമേട്ടനെ കാണണമെങ്കില്‍ പെണ്ണുങ്ങളുടെ കൂട്ടത്തിലേക്ക് നോക്കണം. അവിടെ കയ്യും കാലുമിളക്കികൊണ്ട് നിന്ന് കസറുകയായിരിക്കുമയാള്‍ . ലാസ്യത്തിന്റെ, ശൃങ്കാരത്തിന്റെ ആയിരമോളങ്ങള്‍ അലതല്ലുകയായിരുക്കും ആ മുഖത്തപ്പോള്‍.ഇത് രാമേട്ടന്റെ സ്റ്റൈല്‍.
അസുയാലയുക്കളായ ഞങ്ങള്‍ പാത്തും പതുങ്ങിയും നിന്ന് ഓരോരോ കമന്റുകള്‍ പറയുന്നുണ്ടാവാം, ഇത് രമേട്ടനുമറിയാം. എങ്കിലും രാമേട്ടന്‍ അയളുടെതായ ന്യായങ്ങളുണ്ട് .
അപ്പോള്‍ തിരിച്ചൊരു ചോദ്യമായിരിക്കാം അയാളുടെത് - സാധാരണ നിങ്ങള്‍ ചെറുപ്പക്കാര്‍ ഒരു പാട് പെണ്കുട്ടികളെ സ്വപ്നംകണ്ടുകൊണ്ടിരിക്കുന്ന ഈ പ്രായത്തില്‍ ഒരുപാട് പെണ്കുട്ടികള്‍ എന്നെ സ്വപ്നം കാണുകയണുണ്ടായതെന്നോറ്ക്കണം.
ചടുലമായ ഒരു താളത്തില്‍ വ്യങ്ഗ്യങ്ങളോടെയുള്ള ആ സംസാരം ആരെയും ഇരുത്തുന്നതാണ്. എങ്കിലും അടക്കം പറച്ചിലുകളില്‍ പെണ്ണുങ്ങള്‍ക്ക് രാമേട്ടനെ പേടിയാണെന്ന് പറയുന്നു. അറിയാത്ത മട്ടില്‍ അയാളുടെ കൈവിരലുകള്‍ തങ്ങളുടെ വിലകൂടിയ സാരികളില്‍ ചുളിവുകള്‍ വീഴ്ത്തുന്നുവെന്നും ചിലനേരങ്ങളില്‍ ഇത് അസഹനിയമാണെന്നും അവരില്‍ ചിലര്‍ പറഞ്ഞതായും വാര്‍ത്തകളുണ്ട്.
ഇത് ഒരു തരം ഞരമ്പുരോഗമാണെന്ന് ഞങ്ങള്‍ കുശുമ്പ് പറയാറുണ്ടെങ്കിലും രാമേട്ടനെ കുറിച്ചുള്ള ആധികാരിക കമന്റ് ഇങ്ങിനെയാണ്.......
ചിങ്ങമാസത്തില്‍ കൃത്യമായുള്ള ആ കൃഷ്ണപാട്ടു പാരയണതിന്റെതാണ്. അതില് കൃഷ്ണന്റെ ഗോപികമാരുമൊത്തുള്ള ലീലകള്‍ മാത്രമേ പാടാറുള്ളുവെന്നും, അതില്‍ സംപ്രീതനായി ഭഗവാന്‍ കൊടുത്ത വരമാണിതെന്നുമാണ്. എങ്ങിനെയായാലും വേണ്ടില്ല ഞങ്ങളുടെ ഗ്രാമം ഇത്രേം സജീവമാകുന്നത് രാമെട്ടനിലുടെയാണ് എന്നത് ഒരു വാസ്തവം.
പിന്‍കുറിപ്പ് :- തിരക്കുള്ള ബസ്സുകളില്‍ , നാലാള്‍കുടി നില്ക്കുന്ന ഓരോസ്ഥലങ്ങളിലും നമുക്ക് രാമെട്ടന്മാരെ കാണാം. രാമേട്ടന്‍ ഏതെങ്കിലും ഒരു വ്യക്തിയല്ല , സംഭവമാണ് .. ഇത് ഓരോ ഗ്രാമത്തിലും നടക്കാവുന്നതാണ്. ഒരു പക്ഷെ സ്ത്രീകള്‍ക്ക് ഇന്നേറ്റവും ഭീഷണിയുണ്ടാകുന്നത് ഇത്തരം മധ്യവയസ്കരില്‍ നിന്നും വൃദ്ധന്മാരില്‍ നിന്നുമാണ് എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രം... മാന്യതയുടെ മുഖങ്ങളഴിഞ്ഞു വീഴുന്ന ഇത്തരം സംഭവങ്ങള്‍ നിങ്ങളും കണ്ടിരിക്കാം.
No comments:
Post a Comment